ബാങ്കോക്ക് സ്‌ഫോടനം; മുഖ്യപ്രതി ഡല്‍ഹി വഴി തുര്‍ക്കിക്ക് കടന്നു

ബാങ്കോക്ക് : ബാങ്കോക്കിലെ ഹിന്ദു ക്ഷേത്രത്തില്‍ നടന്ന സ്‌ഫോടനത്തിലെ മുഖ്യപ്രതി ഡല്‍ഹി വഴി തുര്‍ക്കിക്ക് കടന്നതായി തായ് പോലീസ്. ഓഗസ്റ്റ് 17 ന് എറവാന്‍ ഹിന്ദു ക്ഷേത്രത്തിന് സമീപം നടന്ന സ്‌ഫോടനത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.

സുരക്ഷാ ക്യാമറയില്‍ നിന്നു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അബു ദുസ്താര്‍ അബ്ദുറഹിമാന്‍ എന്ന ഇസാന്‍ ആണ് മുഖ്യപ്രതി. സ്‌ഫോടനം നടന്ന ദിവസം ചൈനീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ ബംഗ്ലാദേശില്‍ എത്തിയതായി തായ് പോലീസ് അറിയിച്ചു. അവിടെ നിന്നും ഡല്‍ഹി വഴി അബുദാബിയിലേക്കും അവിടെ നിന്ന് ഇസ്താംബുളിലേക്കും കടന്നതായി സൂചന കിട്ടിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് ഇറക്കിയിട്ടുണ്ട്. കോലാലംപുരില്‍ നിന്നും പല പേരുകളിലാണ് ഇയാള്‍ ബാങ്കോക്കിലേക്കുള്ള വിസ സംഘടിപ്പിച്ചത്. സംഭവത്തില്‍ മൂന്നുപേര്‍ മലേഷ്യയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്.

സ്‌ഫോടനത്തില്‍ 14 വിദേശീയരടക്കം 20 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

© 2025 Live Kerala News. All Rights Reserved.