സിദ്ധാർഥ് ഭരതന്റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതി

കൊച്ചി ∙ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന നടനും സംവിധാകനുമായ സിദ്ധാർഥ് ഭരതന്റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതി. രാവിലെ അദ്ദേഹത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. സ്വയം ശ്വസിക്കുന്നുണ്ടെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് വൈകിട്ട് വരെ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നില്ലെങ്കില്‍ പിന്നീട് പൂര്‍ണമായും വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞേക്കുമെന്നും ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.

പേരു വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. അപകടത്തിനിടെയ ഉണ്ടായ ഇടിയുടെ ആഘാതത്തില്‍ തലയോട്ടിയില്‍ ഒരു പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അത് മരുന്നു കഴിച്ച് തന്നെ മാറ്റാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

സിദ്ധാർഥിന്റെ തുടയെല്ലില്‍ രണ്ട് മൂന്ന് വലിയ പൊട്ടലുകള്‍ ഉണ്ട്. ഇതിനായ് ഒരു വലിയ സര്‍ജറി വേണ്ടി വരുമെന്നും ഈ സര്‍ജറിയ്ക്കായി സിദ്ധാര്‍ഥിന്‍റെ ആരോഗ്യസ്ഥിതി കൂടുതല്‍മെച്ചപ്പെടേണ്ടതുണ്ട്. കൈയ്യിലെ ആഴത്തിലുള്ള മുറിവിലും സര്‍ജറി ആവശ്യമായി വന്നേക്കും എന്നാല്‍ ഇത് അറിയാന്‍ കൂടുതല്‍  പരിശോധനകള്‍ ആവശ്യമാണ്‌. ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.