സിദ്ദാര്‍ത്ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

കൊച്ചി: നടനും സംവിധായകനുമായ സിദ്ദാര്‍ത്ഥ് ഭരതന് വാഹനാപകടത്തില്‍ പരിക്കേറ്റു. കൊച്ചി തൈക്കൂടത്ത് കാര്‍ മതിലിലിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സിദ്ദാര്‍ത്ഥ് ഭരതനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്‌ക്കുള്ളില്‍ രക്തസ്രാവം ഉള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് സിദ്ദാര്‍ത്ഥിനെ പുറത്തെടുക്കാനായത്. അന്തരിച്ച സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ദാര്‍ത്ഥ് ഭരതന്‍. നമ്മള്‍, രസികന്‍, കാക്കക്കറുമ്പന്‍, നിദ്ര തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ? തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.