ടി പി 51 തിയേറ്ററുകളിലേക്ക്: വടകരയില്‍ പ്രദര്‍ശനം ഇല്ല

കേരളത്തില്‍ വിവാദമായ ടിപി ചന്ദ്രശേഖരന്റെ കൊലാപാതകം പ്രമേയമാക്കി ഒരുക്കിയ ടിപി 51 എന്ന ചിത്രം ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ വെള്ളിത്തിരയിലെത്തുന്നു. സെപ്തംബര്‍ 11നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. മൊയ്തു താഴത്ത് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിലെ 40 തിയറ്ററുകളിലായാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ടിപിയുടെ സ്വന്തം നാടായ വടകരയില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ല. തിയേറ്ററുടമകള്‍ ചിത്രത്തിന്റെ ഏറ്റെടുക്കാത്തതിനാലാണ് ചിത്രം വടകരയില്‍ പ്രദര്‍ശിപ്പിക്കാത്തതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു.

ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് തിയേറ്ററുടമകള്‍ ചിത്രത്തിന്റെ പ്രദര്‍ശനം ഏറ്റെടുക്കാതിരിക്കുന്നത്. രമേഷ് വടകരയാണ് ചിത്രത്തില്‍ ടി പി ചന്ദ്രശേഖരന്റെ വേഷം അവതരിപ്പിക്കുന്നത്. ടിപിയുടെ ഭാര്യയായ രമയുടെ വേഷം ചെയ്യുന്നത് ദേവി അജിത്താണ്. ടിപി ചന്ദ്രശേഖരന്റെ ജീവിതവും മരണവും ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിയാസ് ഖാന്‍, ഭീമന്‍ രഘു തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.