ഇതാണോ മാധ്യമപ്രവര്‍ത്തനം അഭയാര്‍ഥികളെ ചവിട്ടി വീഴ്!ത്തി ഹംഗറി മാധ്യമപ്രവര്‍ത്തക

ഇതാണോ മാധ്യമപ്രവര്‍ത്തനം അഭയാര്‍ഥികളെ ചവിട്ടി വീഴ്!ത്തി ഹംഗറി മാധ്യമപ്രവര്‍ത്തക അഭയാര്‍ഥികളോട് കര്‍ക്കശ നിലപാട് തുടരുന്ന ഹംഗറിയിലെ റോസ്‌കെയില്‍ ആണ് സംഭവം. റോസ്!കി അതിര്‍ത്തിയില്‍ കാത്തുനിന്ന അഭയാര്‍ഥികള്‍ പൊലീസിന്റെ എതിര്‍പ്പിനെ മറികടന്ന് ഹംഗറിയിലേക്ക് കടക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ ഹംഗേറിയന്‍ നാഷണല്‍ ടെലിവിഷന്‍ ചാനലിന്റെ കാമറാവുമണ്‍ പെട്രാ ലെസ്!ലോയാണ് അഭയാര്‍ഥികളായ കുട്ടികളെ അടക്കം തൊഴിക്കുന്നതും ചവിട്ടി വീഴ്!ത്തുന്നതും. ഇതിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തുണ്ടായിരുന്ന മറ്റു കാമറാമാന്‍മാരാണ് പകര്‍ത്തിയത്.ഒരു കുട്ടിയെ എടുത്തുകൊണ്ട് ഓടുന്ന മധ്യവയസ്‌കനെ ഇടംകാല്‍വെച്ച് വീഴ്!ത്തിയ ശേഷം അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന പെട്രാ ലെസ്!ലോയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശത്തിനാണ് ഇടയാക്കിയത്. അഭയാര്‍ഥികളോട് കര്‍ക്കശ നിലപാട് തുടരുന്ന ഹംഗറിയിലെ റോസ്‌കെയില്‍ ആണ് സംഭവം.

© 2025 Live Kerala News. All Rights Reserved.