20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം

20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം.13 പേര്‍ ജീവനോടെയുണ്ടെന്നും ഏഴ് പേരെ കാണാനില്ലെന്നുമാണ് വിദേശ മന്ത്രാലയവൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഹൊദയ്ദയിലെ തുറമുഖത്തില്‍ അനധികൃത എണ്ണ കടത്തുകാര്‍ക്കെതിരായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ആക്രമണമുണ്ടായ സമയത്ത് രണ്ട് ബോട്ടുകളിലായാണ് ഇരുപത് ഇന്ത്യക്കാര്‍ യാത്ര ചെയ്തിരുന്നത്.

© 2025 Live Kerala News. All Rights Reserved.