ലാസ്വെഗാസ്: അമേരിക്കയിലെ ലാസ്!വെഗാസ് വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിന് തീപിടിച്ചു. പറന്നുയരുന്നതിനു തൊട്ടു മുന്‍പായിരുന്നു തീപിടുത്തമുണ്ടായത്. ഏഴുപേര്‍ക്ക് പരുക്കേറ്റു. സംഭവസമയത്ത് 159 യാത്രക്കാരും 13 ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു.
ലണ്ടനിലേക്കുള്ള ബോയിങ് 777 വിഭാഗത്തില്‍പ്പെട്ട ബ്രീട്ടീഷ് എയര്‍വെയ്‌സ് 2276 വിമാനത്തിനാണ് പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് തീപിടിച്ചത്. വിമാനം പറന്നുയരാന്‍ തുടങ്ങുന്നതിനിടെ പിന്‍ഭാഗത്തു നിന്ന് പുക ഉയരുകയായിരുന്നു. വിമാനത്തിന്റെ ഇടതു ഭാഗത്തെ എഞ്ചിന്‍ തകരാറായതാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനം ടേക്ക് ഓഫിന് തയാറെടുക്കുമ്പോഴാണ് പൈലറ്റ് തകരാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിച്ചു. അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി