ആദ്യം കളരി.. ഇപ്പോള്‍ യോഗ… ലിസിയുടെ പഠനങ്ങള്‍ അവസാനിക്കുന്നില്ല….

പ്രിയദര്‍ശനുമായുള്ള വിവാഹമോചനത്തിന് ശേഷം ഹിമാലയസാനുക്കള്‍ വരെ നീളുന്ന യാത്രയിലായിരുന്നു ലിസി. അതിന് ശേഷം തിരിച്ച് യാത്ര പോണ്ടിച്ചേരിയിലെത്തിയപ്പോള്‍ കളരി പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.

പോണ്ടിച്ചേരിയിലെ ആദിശക്തി ശില്‍പശാലയുടെ ഭാഗമായിട്ടായിരുന്നു രണ്ടാഴ്ചത്തെ കളരിപഠനം.

അതിന് ശേഷം ഇപ്പോള്‍ യോഗയിലാണ് ശ്രദ്ധ. ആരോഗ്യത്തിന് നല്ലതാണ് കളരിയും യോഗയുമെന്ന് ലിസി പറയുന്നു. നടത്തമോ, കളരിയോ യോഗയോ എന്തുമായിക്കോട്ടെ അവ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് യോഗ പരിശീലിക്കുന്ന ചിത്രങ്ങള്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ലിസി പറയുന്നു.

© 2025 Live Kerala News. All Rights Reserved.