കൺസ്യൂമർ ഫെഡിൽനിന്നു നീക്കിയതിൽ വിഷമമുണ്ടെന്ന് തച്ചങ്കരി

തിരുവനന്തപുരം: കൺസ്യൂമർ ഫെഡ് എംഡി സ്ഥാനത്തുനിന്നു നീക്കിയതിൽ വിഷമമുണ്‌ടെന്നു ടോമിൻ തച്ചങ്കരി. ക്രമക്കേടുകൾ മേലധികാരികൾക്കു റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് പുറത്തുപറയുന്നതിനു പരിമിതികളുണ്‌ടെന്നും തച്ചങ്കരി പറഞ്ഞു.

കൺസ്യൂമർഫെഡിൽ നിന്നും നീക്കിയ തച്ചങ്കരിയെ കെ.ബി.പി.എസിന്രെ എം.ഡിയായി സർക്കാർ മാറ്റി നിയമിക്കുകയായിരുന്നു. അതേസമയം, മാര്‍ക്കറ്റ് ഫെഡിന്രെ അധിക ചുമതലയും തച്ചങ്കരി വഹിക്കും. റബർ മാർക്കറ്റിംഗ് ഫെഡറേഷൻ എം.ഡി എസ്‌. രത്‌നകുമാറിനാണ്‌ കണ്‍സ്യൂമര്‍ ഫെഡിന്രെ അധിക ചുമതല നൽകിയിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.