ഓര്‍മക്കൂടൊരുക്കി വീണ്ടും താരസംഗമം

ചെന്നൈ: എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങള്‍ ആറാം തവണയും ഓര്‍മകള്‍പുതുക്കി ചെന്നൈയില്‍ ഒത്തുചേര്‍ന്നു. ഓലീവ്ബീച്ചിലെ നീന റെഡി ഗസ്റ്റ്ഹൗസില്‍ നൃത്തവും പാട്ടുമായി ശനിയാഴ്ച രാത്രിനടന്ന ആഘോഷരാവ് പുലരുവോളം നീണ്ടു. ഈ സ്വകാര്യ ഒത്തുചേരലില്‍ ചുവപ്പുവസ്ത്രമണിഞ്ഞാണ് താരങ്ങളെത്തിയത്.
മോഹന്‍ലാലിന്റെ മാജിക്ക് ഷോയും അരങ്ങേറി. ലിസി, ഖുശ്ബു, സുഹാസിനി എന്നിവരാണ് കൂട്ടായ്മയ്ക്ക് ഇത്തവണ നേതൃത്വം വഹിച്ചത്. സൗത്ത് ഇന്ത്യന്‍ സിനിമയുമായി സഹകരിക്കുന്ന മലയാളത്തിനും തമിഴിനും പുറത്തുള്ള അഭിനേതാക്കളും ഇത്തവണ താരസംഗമത്തില്‍ പങ്കുചേര്‍ന്നു.ചിരഞ്ജീവി, ഭാഗ്യരാജ്, സത്യരാജ്, ശരത്കുമാര്‍, പ്രതാപ് പോത്തന്‍, ജയറാം, നാസര്‍, പ്രഭു, മോഹന്‍, ശോഭന, രേവതി, സുമലത, സരിത, രാധ, രാധിക, പൂര്‍ണിമ, പാര്‍വതി, പൂനം തുടങ്ങി വലിയൊരു താരനിരതന്നെ സംഗമത്തിനെത്തിയിരുന്നു. കൂടിച്ചേരലിലെ സ്ഥിരംഅംഗമായിരുന്ന രജനീകാന്തിന് ഇത്തവണ എത്താന്‍ കഴിഞ്ഞില്ല. ജാക്കിഷ്‌റോഫ്, പൂനം ധില്ലന്‍, സ്വപ്ന, റഹ്മാന്‍ എന്നിവര്‍ ഈ സംഗമത്തില്‍ പുതുതായെത്തി.

 

കടപ്പാട്:മാതൃഭുമി ഓണ്‍ ലൈൻ

© 2025 Live Kerala News. All Rights Reserved.