ഗുരുദേവനെ ഈഴവ ഗുരുവാക്കാന്‍ ശ്രമമെന്ന് വി.എസ്, അങ്ങനെതന്നെയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവായി താഴ്ത്തിക്കെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ശ്രീനാരായണ ഗുരു ഈഴവരുടെ ഗുരു തന്നെയാണെന്നും അതില്‍ വി.എസിന് അങ്കലാപ്പു വേണ്ടെന്നും വെള്ളാപ്പള്ളിയുടെ മറുപടി. ആലപ്പുഴ മാമ്പുഴക്കരിയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വി.എസിന്റെ ഈ പരാമര്‍ശം. പരിപാടിയില്‍ വെള്ളാപ്പള്ളി പങ്കെടുത്തിരുന്നില്ല.

ജനങ്ങളെ തമ്മിലടിപ്പിടിപ്പിച്ച് അവരുടെ രക്തം കുടിക്കാന്‍ ചില ജാതി മത നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും, ഇക്കൂട്ടരില്‍ ചിലര്‍ ശ്രീനാരായണ ഗുരുവിന്റെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നുമായിരുന്നു വി.എസിന്റെ പരാമര്‍ശം.

വി.എസ് മക്കളുടെ ജാതി നോക്കിയാണ് വിവാഹം കഴിപ്പിച്ചുവിട്ടത്. ശിവഗിരി തീര്‍ത്ഥാടനത്തിന് പോകുന്നത് ക്രിസ്ത്യാനിയല്ല, ഈഴവനാണ്. ഗുരുവിനെ ബഹുമാനിക്കുന്നവരാണ്. ഈഴവന്റെ ഗുരുവാണ് ശ്രീനാരായണ ഗുരു- വെള്ളാപ്പള്ളി തുറന്നടിച്ചു.

© 2025 Live Kerala News. All Rights Reserved.