ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറ്‌

കണ്ണൂർ: നിരോധനാജ്ഞ നിലനിൽക്കുമ്പോഴും കണ്ണൂരിൽ സംഘർഷം തുടരുന്നു. ഇന്നു പുലർച്ച ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറ്. ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിന്റെ കണ്ണൂർ പള്ളിയാൻമൂലയിലെ വീടിനുനേരെയാണു ഇന്നു പുലർച്ചെ ബോംബേറുണ്ടായത്. ആർക്കും പരുക്കില്ല.

നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെയിലും 13 ഓളം കേസുകളാണ് ഇവിടെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ താളിക്കാവിലും പള്ളിക്കുന്നിലും ഇന്നലെ ബോംബേറുണ്ടായിരുന്നു. കണ്ണൂര്‍ അഴീക്കോട്ട് സിപിഎം അനുഭാവികളായ പതിനൊന്നുപേരുടെ വീടുകള്‍ക്ക് േനരെയാണ് ആക്രമണമുണ്ടായത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി ഒാഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ രണ്ട് സിപിഎം പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവോണ ദിവസമാണ് ബിജെപി – സിപിഎം സംഘർഷങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടത്. തൃശൂരിൽ കൊടകര മറ്റത്തൂർ പഞ്ചായത്തിലെ വാസുപുരത്ത് ബിജെപി ബൂത്ത് കമ്മിറ്റി സെക്രട്ടറി കാട്ടൂർ വീട്ടിൽ അഭിലാഷ് വെട്ടേറ്റും കാസർകോട് രാജപുരം കാലിച്ചാനടുക്കം ആനപ്പെട്ടി ചുണ്ണംകയത്തെ സി. നാരായണൻ കുത്തേറ്റുമാണ് മരിച്ചത്. ഇതേത്തുടർന്ന് ഇരു സ്ഥലങ്ങളിലും ഇന്നലെ ഹർത്താൽ ആചരിച്ചിരുന്നു

© 2025 Live Kerala News. All Rights Reserved.