‘അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചത്‌ ചുംബന ശിവനെ..?’ എംഎസ് ബനേഷിന്റെ ‘ഉമിനീര്‍ത്തെയ്യം’ വിവാദത്തിലേക്ക്..

വെബ് ഡസ്‌ക്ക്

കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിച്ചവരായിട്ടും, ഭര്‍ത്താവ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതിനാല്‍, ആദ്യ രാത്രിയില്‍ ഉമ്മ വെയ്ക്കാന്‍ സമ്മതിക്കാത്ത, ഭാര്യ കഥാപാത്രമാകുന്ന കവിതയില്‍, ശ്രീനാരായണഗുരിനെക്കുറിച്ച വന്ന പരാമര്‍ശങ്ങള്‍ സംവാദമാകുന്നു..

കലാകൗമുദി ആഴ്ചപ്പതിപ്പിന്റെ ഈ വര്‍ഷത്തെ ഓണപ്പതിപ്പില്‍ എംഎസ് ബനേഷ് എഴുതിയ ‘ഉമിനീര്‍ത്തെയ്യം’ എന്ന കവിതയിലാണ് ഗുരുദേവന്റെ പ്രശസ്തമായ അരുവിപ്പുറം പ്രതിഷ്ടയെ പുതിയ കാലത്ത്, ഉമിനീരിന്റെ അരുപ്പുറത്ത് നടത്തുന്ന ജാതിയില്ലാത്ത ചുമ്പനത്തിന്റെ ശിവലിംഗ പ്രതിഷ്ടയായി പ്രതീകവല്‍ക്കരിക്കുന്നത്.

സവര്‍ണ്ണയായ കാമുകിയെ വിവാഹം കഴിച്ച ആദ്യരാത്രി പൊറോട്ടയും ബീഫും കഴിച്ച് കിടക്കാന്‍ വന്ന നവവരനോട് വധു പറയുന്നത് ഇങ്ങനെയാണ്…

‘മാംസാഹാരപ്രിയങ്കരാ,
അധരചുംമ്പനമൊഴികെ നീ
പകരൂ ദേഹബലിഷ്ഠതകള്‍..’

ആ നിമിഷം ചരത്രത്തിലുടനീളം തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തപ്പെട്ട ആയിരം കോടി എരുമകളും, അത്രതന്നെ മനുഷ്യരും, ഓര്‍മ്മയിലെത്തി എന്നാണ് കവി പറയുന്നത്.
അതേ നിമിഷം ചുമ്പിക്കുന്നതിന് പകരം തന്റ ഉമിനീരിന്റെ അരുവിപ്പുറത്ത് ജാതിയില്ലാത്ത ചുമ്പനത്തിന്റെ കറുത്ത ശിവലിംഗപ്രതിഷ്ട നടത്തി എന്നാണ് കവി എഴുതുന്നത്.

നല്ലയിനം പുലയ അച്ചാറുകള്‍ എന്ന ശീര്‍ഷകത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ജാതീയതയെ രൂക്ഷമായി വിമര്‍ശിക്കുന്ന ബനേഷിന്റെ കവിത ഏറെ വിവാദമായിരുന്നു.

11948237_936551426417126_1326304922_n

© 2025 Live Kerala News. All Rights Reserved.