കടല്‍ക്കൊലക്കേസില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികന് ഡെങ്കിപ്പനി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ വിചാരണ നേരിട്ട് ഇന്ത്യയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിന് ഡങ്കിപ്പനി. ജിറോണിന്റെ ചികിത്സയ്ക്കായി രണ്ട് സൈനിക ഡോക്ടര്‍മാരെ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രാലയം ഇന്ത്യയിലേക്ക് അയച്ചു. നാവികന്റെ നില ഗുരുതരമല്ലെന്നും അദ്ദേഹത്തിന്റെ കുടുംബം ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അന്‍സ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ടുപേര്‍ വെടിയേറ്റുമരിച്ച കേസില്‍ വിചാരണ നേരിടുന്ന രണ്ട് ഇറ്റാലിയന്‍ നാവികരില്‍ ഒരാളാണ് ജിറോണ്‍.

© 2025 Live Kerala News. All Rights Reserved.