പുന്നമടയില്‍ ഹൌസ് ബോട്ടുകള്‍ കത്തിനശിച്ചു

ആലപ്പുഴ: പുന്നമട കായലില്‍ ഹൌസ് ബോട്ടുകള്‍ക്ക് തീപിടിച്ചു. ഒരു ഹൌസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ഫിനിഷിങ് പോയിന്‍റില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിനുള്ള കാരണം എന്നാണു പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. രണ്ട് ബോട്ടുകള്‍ക്ക് തീപിടിച്ച ഉടന്‍ സമീപമുണ്ടായിരുന്ന മറ്റു ബോട്ടുകള്‍ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

© 2025 Live Kerala News. All Rights Reserved.