#Smart_Kochi: കേന്ദ്രത്തിന്റെ സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ കൊച്ചിയും

ന്യൂദല്‍ഹി: നഗരവികസനത്തിന്റെ ഭാഗമായി ഭാരതത്തില്‍ സ്മാര്‍ട്ട് സിറ്റികള്‍ ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ കൊച്ചിയും. ഇതിന്റെ ഭാഗമായി സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കുന്ന 98 പട്ടണങ്ങളുടെ പട്ടിക കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തുവിട്ടു. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ സിറ്റികള്‍ വികസിപ്പിക്കുക-13. തമിഴ്‌നാട്ടില്‍ പന്ത്രണ്ടും മഹാരാഷ്ട്രയില്‍ പത്തും മധ്യപ്രദേശില്‍ ഏഴും ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ മൂന്നു വീതവും സിറ്റികള്‍ ഉണ്ടാകും. ആദ്യഘട്ടത്തില്‍ 24 നഗരങ്ങളിലാണ്‌ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുക. കേരളത്തില്‍ നിന്ന് ഏഴ് നഗരങ്ങളാണ് ആദ്യഘട്ടത്തില്‍ നാമനിര്‍ദേശം ചെയ്തിരുന്നത്. ലക്ഷദ്വീപിലെ കവരത്തിയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.