പ്രേതമാകാൻ മത്സരിച്ച് നയൻതാരയും തൃഷയും

പ്രേക്ഷകരെ പേടിപ്പെടുത്താൻ നയൻതാരയും തൃഷയും എത്തുന്നു. ഗോവി ഗോവർദ്ധന്റെ നായകി എന്ന ചിത്രത്തിലൂടെ തൃഷയും അശ്വിൻ ശരവണന്റെ ‘മായ’യിലൂടെ നയൻതാരയും പ്രേതമായി അഭിനയിക്കുകയാണ്. രണ്ട് ചിത്രങ്ങളും തമിഴിലും തെലുങ്കിലും എടുക്കുന്നുണ്ട്. ഈ രണ്ട് പ്രേതങ്ങളിൽ ആരാകും പ്രേക്ഷകരെ കൂടുതൽ ഭയപ്പെടുത്തുക എന്നതാണ് തെന്നിന്ത്യയിലെ ഇപ്പോഴത്തെ ചർച്ച. എന്നാൽ തങ്ങളുടെ അഭിനയരീതിയും സ്റ്റൈലും വ്യത്യസ്തമാണെന്നും താരതമ്യം വേണ്ടെന്നും തൃഷ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഇരുവരും നല്ല സൃഹൃത്തുക്കളാണെങ്കിലും പ്രേതത്തിന്റെ കാര്യത്തിൽ ഒരു മത്സരമുണ്ടാകും എന്നാണ് കേൾക്കുന്നത്. രാജമൗലിയെ അമ്പരപ്പിച്ച തൃഷയാണോ തൃഷയെക്കാൾ തെന്നിന്ത്യൻ സിനിമാരാധകരുടെ ഹൃദയങ്ങൾ കീഴടക്കിയ നയൻതാരയാണോ പ്രേക്ഷകരെ അമ്പരപ്പിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.

© 2025 Live Kerala News. All Rights Reserved.