മൂന്നാര്‍ രാജമലയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

മൂന്നാര്‍: രാജമലയില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ ബസിടിച്ച് രണ്ടു പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ സ്വദേശി സാജു, പെരുമ്പാവൂര്‍ സ്വദേശി അജീഷ് മോഹന്‍ എന്നിവരാണ് മരിച്ചത്.

ഇരവികുളം ദേശീയോദ്യാനം കണ്ട് മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളുമായി വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാജമലയിലേക്കുള്ള പ്രവേശ കവാടമായ അഞ്ചാം മൈലില്‍ വെച്ച് കയറ്റം കയറുമ്പോള്‍ ബ്രേക്ക് പോയി നിയന്ത്രണം വിട്ട് ബസ് സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളില്‍ ഇടിച്ച് ,സാജുവിനേയും അജീഷിനേയും ഇടിച്ച് തെറുപ്പിച്ച ശേഷം സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരില്‍ കോട്ടയം പാദുവ സ്വദേശി അനന്തുവിന്റെ നില ഗുരുതരമാണ്. അനന്തുവിനെ എറണാകുളത്തേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ മൂന്നാര്‍ ടാറ്റാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇരവികുളം ദേശീയോദ്യാനത്തിലെ വനംവകുപ്പിന്റെ അഞ്ചാം നമ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്.

© 2025 Live Kerala News. All Rights Reserved.