മുഖ്യന്ത്രിക്കു കൊടുക്കാന്‍ ബിജിമോള്‍ എംഎല്‍എ കൊണ്ടുവന്ന നിവേദനം മോഷണം പോയി: ഇക്കാര്യം പരാമര്‍ശിച്ച ബിജിമോള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

 

 

തൊടുപുഴ: പെരിഞ്ചാംകുട്ടി ആദിവാസിമേഖലയില്‍ പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നല്‍കാനായി ഇ.എസ്. ബിജിമോള്‍ എംഎല്‍എ കൊണ്ടുവന്ന നിവേദനം വേദിയില്‍ വച്ചു മോഷണം പോയി. ഇക്കാര്യം ആശംസാ പ്രസംഗത്തില്‍ പരാമര്‍ശിച്ച ബിജിമോള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പൊലീസ് സംരക്ഷണത്തിലാണു ബിജിമോള്‍ പിന്നീട് പ്രസംഗം തുടര്‍ന്നത്.
ഇടുക്കിയെ സംസ്ഥാനത്തെ ഭൂരഹിതരില്ലാത്ത മൂന്നാമത്തെ ജില്ലയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന മെഗാ പട്ടയമേളയിലായിരുന്നു പ്രഖ്യാപനം. പട്ടയമേളയില്‍ ആകെ 15,624 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു.

© 2025 Live Kerala News. All Rights Reserved.