ഹര്‍ഭജന്‍ ഇനി ഗീത ബസ്രായിയ്ക്ക് സ്വന്തം..

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിവാഹിതനാവുന്നു ഹോളിബുഡ് നടിയും മോഡലുമായ ഗീത ബസ്രയാണ് ജീവിത സഖിയാവുന്നത്.ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒക്ടോബര്‍ 29 ജലന്ധറില്‍ ആണ് വിവാഹം.2006 ല്‍ ഇമ്രാന്‍ ഹാഷ്മി നായകനായ ചിത്രത്തിലാണ് ഗീതാ ബസ്രയുടെ അരങ്ങേറ്റം. ഏഴിലധികം ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഹര്‍ഭജനെ ഉള്‍പ്പെടുത്തിയാല്‍ വിവാഹ തിയ്യതി മാറാന്‍ സാധ്യതയുണ്ട്.ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയാല്‍ വിവാഹകാര്യം ഔദ്യോദികമായി അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.