ആനവേട്ടക്കേസിലെ മൂന്നാംമുറ: ഐഎഫ്എസ് ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ്

 

തിരുവനന്തപുരം: ആനവേട്ടക്കേസിലെ പ്രതികള്‍ക്കുനേരെ മൂന്നാംമുറ പ്രയോഗിച്ച ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ (ഐഎഫ്എസ്) ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിഎഫ്ഒ ടി. ഉമ, ഭര്‍ത്താവ് ആര്‍. കമലാഹര്‍ എന്നിവരാണ് പ്രതികള്‍. വനംവകുപ്പ് ആസ്ഥാനത്തെ ഡപ്യൂട്ടി കണ്‍സര്‍വേറ്ററാണ് ആര്‍. കമലാഹര്‍. ജാമ്യമില്ലാത്ത വകുപ്പ്പ്രകാരമാണ് പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ കണ്ടാലറിയുന്ന 13 പേര്‍ക്കെതിരെയും കേസുണ്ട്.

കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ പ്രതിയായ അജി ബ്രൈറ്റിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടും വൈദ്യ പരിശോധഫലമടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ കേസില്‍ കഴിഞ്ഞ മാസം പിടിയിലായ അജി ബ്രൈറ്റ് തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് ക്രൂരമായ മര്‍ദനത്തിന് ഇരയായി എന്നുള്ള പരാതികള്‍ മുന്‍പ് വന്നിരുന്നു.

പ്രതിയുടെ മൂന്ന് വാരിയെല്ലുകളും പൊട്ടിയെന്ന വൈദ്യ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വനംവകുപ്പിന്റെ ചരിത്രത്തില്‍ തന്നെ ആപൂര്‍വമായ സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

photo curtesy: MANORAMA ONLINE

 

© 2025 Live Kerala News. All Rights Reserved.