കസ്റ്റംസിന് പിന്നാലെ ഇഡിയും കുരുക്ക് മുറുക്കുന്നു; മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ റെയ്ഡ്

ഭൂട്ടാൻ കടത്ത് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ആരംഭിച്ച് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിൻറെ ചെന്നൈയിലെ വീട്, പൃഥ്വിരാജിൻറെ വീട്, അമിത് ചക്കാലക്കലിൻറെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.

ഇന്ത്യയിലേക്ക് ഭൂട്ടാൻ, നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും റജിസ്‌ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇ.ഡി വ്യക്തമാക്കി.

കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഒരു സംഘം ഇന്ത്യൻ ആർമി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയിൽ നിന്നുള്ള വ്യാജ രേഖകളും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തട്ടിപ്പിലൂടെയുള്ള ആർടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചാണ് വാഹനങ്ങൾ കടത്തിയത്.

Tags: ED Raid

© 2025 Live Kerala News. All Rights Reserved.