പാകിസ്ഥാന്‍ സര്‍ക്കാരിനെതിരായ പാക്-അധീന കശ്മീര്‍ കലാപം രൂക്ഷമായി തുടരുന്നു. പാക് സൈന്യത്തിനും സര്‍ക്കാരിനും ആധിപത്യം നഷ്ടപ്പെട്ട സ്ഥിതിയാണ്. പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് സൈന്യം. പാക് സൈന്യവും സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. 100ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുകശ്മീര്‍ സംയുക്ത അവാമി ലീഗ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന പ്രതിഷേധങ്ങള്‍ തുടരുകയാണ്. കോട് ലി, മുസഫറബാദ്, റാവല്‍കോട്ട് എന്നിവിടങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പാക് സര്‍ക്കാരിനെതിരെയുള്ള പ്രകടനങ്ങളില്‍ പതിനായിരക്കണക്കിന് പേരെ കാണാം.