രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ സിഐഡി ഇന്റലിജൻസ് യൂണിറ്റ് ചാരവൃത്തി ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം 47 കാരനായ ഹനീഫ് ഖാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ജയ്സാൽമീർ ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട നാലാമത്തെ ചാരവൃത്തി കേസാണിത്. സംസ്ഥാനത്തെ ചാരപ്രവർത്തനങ്ങൾ തന്റെ സംഘം നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് സിഐഡി ഇന്റലിജൻസ് ഐജി ഡോ. വിഷ്ണുകാന്ത് പറഞ്ഞു