അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ വിവേചനം തുടർന്ന് താലിബാൻ ഭരണകൂടം. ഏറ്റവും ഒടുവിൽ സർവ്വകലാശാല പാഠ്യപദ്ധതിയിൽ നിന്ന് സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നിരോധിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം.
ഇതിൽ ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ്, ആശയവിനിമയത്തിൽ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ സാമൂഹിക ശാസ്ത്രം, തുടങ്ങിയ സ്ത്രീകളുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളും ഉൾപ്പെടുന്നുണ്ട്. ശരിഅത്തിനും താലിബാൻ നയങ്ങൾക്കും വിരുദ്ധമെന്ന് കണ്ടെത്തി വിലക്കേർപ്പെടുത്തിയ 680 പുസ്തകങ്ങളിൽ 140 എണ്ണം സ്ത്രീകൾ എഴുതിയതാണ്.