ആഗോള അയ്യപ്പ സംഗമത്തിൽ (Global Ayyappa sangamam) ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവിന് ഹൈക്കോടതി സ്റ്റേ. യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്നാണ് ദേവസ്വം ബോർഡ് ഉത്തരവിട്ടത്. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്ക് ആഗോള അയ്യപ്പ സംഗമത്തിൽ യാത്ര ചെലവെന്നോണം ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്നായിരുന്നു നിർദേശം. അതാത് ക്ഷേത്രങ്ങൾ ഫണ്ട് നൽകണമെന്ന ഉത്തരവിനാണ് സ്റ്റേ ലഭിച്ചിരിക്കുന്നത്.
മലബാർ ദേവസ്വം കമ്മീഷണറുടെ വിചിത്രമായ ഉത്തരവ് സ്റ്റേ ചെയ്തതായി ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്ര ഫണ്ടിൽ നിന്ന് പണം എന്തിന് നൽകണമെന്നായിരുന്നു കോടതി ഉന്നയിച്ച ചോദ്യം. ഇത്തരമൊരു ഉത്തരവ് എന്തിനാണ് ഇറക്കിയതെന്നും മലബാർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഹർജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കും.