ഡല്‍ഹി: ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഡല്‍ഹി കലാപത്തിലെ ഗൂഡാലോചന കേസിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യമില്ല. ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്.
അതേസമയം യുഎപിഎ ചുമത്തപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്. തസ്ലീം അഹമ്മദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരി 23–നും 25നും ഇടയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നത്. ഐപിസി, പൊതുമുതല്‍ നശിപ്പിക്കല്‍ , യുഎപിഎ എന്നീ വകുപ്പുകളാണ് ഉമര്‍ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്.