ധർമസ്ഥല ദുരൂഹമരണങ്ങൾ; പരാതിക്കാരനും സാക്ഷിയുമായ ചിന്നയ്യയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് അന്വേഷണ സംഘം

ബംഗളൂരു: ധർമസ്ഥല ദുരൂഹമരണങ്ങൾ വെളിപ്പെടുത്തിയ പരാതിക്കാരനും സാക്ഷിയുമായ കർണാടക മാണ്ഡ്യ സ്വാമി സി.എൻ ചിന്നയ്യയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) ചിന്നയ്യയ്ക്കെതിരെ കേസെടുത്തത്. കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകി കേസ് സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചു എന്നതാണ് പരാതിക്കാരനെതിരെ ചുമത്തിയ കുറ്റം.

ബിഎൻഎസ് സെക്ഷൻ 164 പ്രകാരം ചിന്നയ്യ നേരത്തെ ബെൽത്തങ്ങാടി പ്രിൻസിപ്പൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ എസ്ഐടി അംഗങ്ങൾക്ക് മുമ്പാകെ വിരുദ്ധമായ മൊഴിയാണ് നൽകിയിരിക്കുന്നത്. കോടതിയിലും അദ്ദേഹം തന്റെ പുതിയ മൊഴി നൽകിയിട്ടുണ്ട്. കോടതിയിലെ രണ്ടാമത്തെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ അന്വേഷണം നടക്കുന്നുണ്ട്. ബിഎൻഎസ് സെക്ഷൻ 227, 228, 229, 230, 231, 236, 240, 240, 248, 336 എന്നീ വകുപ്പുകൾ പ്രകാരമാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് എസ്‌ഐടി അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.