ബിഗ് ഷോപ്പറിൽ 99 കുപ്പി വിദേശമദ്യം; തമിഴ്നാട്ടിൽ നിന്നും അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി

ഷോളയൂർ: അട്ടപ്പാടിയിലേക്ക് ബിഗ് ഷോപ്പർ ബാഗുകളിലാക്കി കടത്തുകയായിരുന്ന 99 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം കടത്തുകയായിരുന്ന അമ്മയേയും മകനേയുമാണ് ഷോളയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്നും ആനക്കട്ടി ചെക്ക് പോസ്റ്റ് വഴിയാണ് മദ്യം കടത്താൻ ശ്രമിച്ചത്. ഷോളയൂർ എസ്എച്ച്ഒ സനൽരാജിന്‍റെ നിർദ്ദേശപ്രകരം ആനക്കട്ടിയിൽ നിന്നാണ് എസ്ഐ ഫൈസൽ കോറോത്തും സംഘവും പ്രതികളെ പിടികൂടിയത്.

© 2025 Live Kerala News. All Rights Reserved.