കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി. നാല് പേര്‍ ചേർന്നാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. വടകര സ്വദേശി അഭിഷേക്, കായണ്ണ സ്വദേശി മിഥുന്‍, വേളം സ്വദേശി ആദര്‍ശ്, 17 വയസുകാരന്‍ എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിനിയാണ് പെണ്‍കുട്ടി. ഇന്‍സ്റ്റഗ്രാം വഴി പ്രതി ആദര്‍ശ് പെണ്‍കുട്ടിയെ പരിചയപ്പെടുകയും കോഴിക്കോട് എത്തിച്ച ശേഷം മറ്റ് പ്രതികളും ചേർന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് തുടര്‍ നടപടി സ്വീകരിച്ചത്. കേസിലെ മുഖ്യപ്രതി ആദര്‍ശ് മുന്‍പും പോക്‌സോ കേസുകളില്‍ പ്രതിയാണ്.