കൊച്ചി : ജനപ്രതിനിധിയായ യുവനേതാവിനെതിരെ ഗുരുതര ആരോപണമാണ് പുതുമുഖ നടി റിനി ആൻ ജോർജ് ഉയർത്തിയിരിക്കുന്നത് . നേതാവിൽനിന്നു മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അശ്ലീല സന്ദേശങ്ങൾ അയയ്‌ക്കുന്നതു പോലുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലൊക്കെ സ്ഥിരം കാണുന്ന ആളാണ് നേതാവെന്നും അയാളുടെ പ്രസ്ഥാനത്തിന് ധാർമികയുണ്ടെങ്കിൽ അയാളെപ്പോലുള്ള യുവനേതാക്കളെ നിയന്ത്രിക്കാൻ തയാറാകണമെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാൽ അതിനു പിന്നാലെ ഇപ്പോൾ ചർച്ചയാകുന്നത് ബിജെപി നേതാവ് യുവരാജ് ഗോകുലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് . ‘ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സത്യസന്ധനായ കോഴിയാണ് അയാള്‍ ‘ എന്നാണ് യുവരാജ് ഗോകുൽ പറയുന്നത് . പണ്ടൊക്കെ പിന്നെ പിന്നെ ആയിരുന്നു…. ഇപ്പോള്‍ കയ്യോടെ കിട്ടുന്നുണ്ടെന്നും യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.