ന്യൂഡൽഹി: അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെയും ഇന്ത്യൻ സായുധ സേനയെയും പ്രശംസിച്ച് രംഗത്ത്. രാജ്യത്തിന്റെ സുരക്ഷ സൈന്യത്തിന്റെ കൈകളിൽ ഭദ്രമാണെന്ന് ഫൈസൽ പട്ടേൽ അഭിപ്രായപ്പെട്ടു. ഇത് കോൺഗ്രസിനുള്ളിൽ തന്നെ വ്യത്യസ്തമായ ഒരു ശബ്ദമായി ശ്രദ്ധ നേടുകയാണ്.
“നമ്മുടെ സായുധ സേനയും നാവികസേനയും കാരണം നമ്മുടെ രാജ്യം സുരക്ഷിതമായ കൈകളിലാണ്,” നിലവിലെ നേതൃത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഫൈസൽ പട്ടേൽ പറഞ്ഞു. രാജ്യത്തെ നയിക്കുന്ന നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപിയുടെ സുധാൻഷു ത്രിവേദി എന്നിവർ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് തനിക്ക് തോന്നുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.