ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; പെൺകുട്ടികളുടെ പരാതിയിൽ ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കേസെടുത്തേക്കും

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെയടക്കം ആക്രമിച്ച ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കേസെടുത്തേക്കും. പെൺകുട്ടികളെ കന്യാസ്ത്രീകൾ മതപരിവർത്തനം നടത്താൻ കൂട്ടികൊണ്ട് പോയി എന്നാരോപിച്ചാണ് ഇവർ ആക്രമിച്ചത്. കഴിഞ്ഞ ദിവസം പെൺകുട്ടികൾ നൽകിയ പരാതിയിൽ ഹിന്ദു സംഘടനാ പ്രവർത്തകർക്കെതിരെ കേസെടുത്തേക്കും. ജ്യോതി ശർമ്മ അടക്കം ഉള്ളവർക്കെതിരെ ആണ് പരാതി. ഇവർ ഭീഷണിപ്പെടുത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ തങ്ങളെ കൊണ്ട് പരാതി കൊടുപ്പിച്ചതെന്ന് പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. ഓർച്ച പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന.

നേരത്തെ നാരായൺപൂർ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു. അതേസമയം കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുവാനാണ് കത്തോലിക്ക സഭയുടെ തീരുമാനം. സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടികളിൽ ഒരാൾ രം​ഗത്തെത്തിയിരുന്നു. കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി കമലേശ്വരി പ്രധാൻ വെളിപ്പെടുത്തി.

© 2025 Live Kerala News. All Rights Reserved.