ആലപ്പുഴ: ഓമനപ്പുഴയിലെ എയ്ഞ്ചല്‍ ജാസ്മിന്‍ മരിച്ചത് ഹൃദയാഘാതംമൂലമല്ലെന്ന് കണ്ടെത്തി. പിതാവ് ജിസ്‌മോന്‍ എന്ന ഫ്രാന്‍സിസ് ആണ് എയ്ഞ്ചല്‍ ജാസ്മിന്‍ (28) നെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി എയ്ഞ്ചല്‍ ജാസ്മിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജിസ്‌മോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വിവാഹിതയായ ജാസ്മിന്‍ കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രി ജാസ്മിനെ വീട്ടില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജാസ്മിന്‍ ജീവനൊടുക്കിയതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഹൃദയാഘാതം മൂലമാണെന്നായിരുന്നു യുവതി മരിച്ചത് എന്നായിരുന്നു വീട്ടുകാരുടെ വാദം.
യുവതിയുടെ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതാന് കൊലപാതകത്തിലേക്കുള്ള സൂചനകള്‍ നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലുകയായിരുന്നുന്ന് ജിസ്‌മോന്‍ സമ്മതിക്കുകയായിരുന്നു.