കൊച്ചി: താന്‍ പതിമൂന്നാമത്തെ വയസിലാണ് ലഹരി ഉപയോഗിച്ച് തുടങ്ങിയതെന്ന് റാപ്പര്‍ വേടന്‍. ഇപ്പോള്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണ്. രാസലഹരിയൊക്കെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. അതുപയോഗിച്ചതു കൊണ്ടാണ് ‘മക്കളേ ഇത് ഭയങ്കര സാധനമാണ്’ എന്ന് എനിക്ക് പറയാന്‍ പറ്റുന്നതെന്നും വേടന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കഞ്ചാവ് വലിച്ച് പിടിച്ച ആളല്ലേ ഞാന്‍. ഞാന്‍ വലിച്ചതു കൊണ്ടല്ലേ. അപ്പോള്‍ ഞാന്‍ ചെയ്തതിലും തെറ്റുണ്ട്. അതിപ്പോള്‍ ഉപയോ?ിക്കാതിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. വെട്രിമാരന്‍ സാര്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്, ‘ഞാനൊരു ദിവസം 50 60 സിഗരറ്റ് ഒക്കെ വലിച്ചിരുന്ന ആളാണ്. ഞാന്‍ പെട്ടെന്ന് ഒരു ദിവസം നിര്‍ത്തി എന്ന്’.എന്റെ അപ്പനും പെട്ടെന്നൊരു ദിവസം വലി നിര്‍ത്തിയ ആളാണ്. അത്രയും മാനസികാരോ?ഗ്യത്തിലേക്ക് ഞാനെത്തിയിട്ടില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അഡിക്ഷന്‍ നിര്‍ത്തുക എന്ന് പറയുന്നത് ഒരു മനുഷ്യന് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിട്ടാണ് പലരും പറഞ്ഞു കേട്ടിരിക്കുന്നത്.
കൊച്ചുകുട്ടികളാണ് നമ്മളെ കാണുന്നത്. ലൈവ് ഷോകള്‍ കൂടുതല്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് ഇതുപോലെയുള്ള ഒരുപാട് കാഴ്ചകള്‍ ഞാന്‍ കാണാന്‍ തുടങ്ങിയത്. ഇതില്‍ ഞാനുമൊരു കാരണക്കാരന്‍ ആണല്ലോ, എന്നാലോചിക്കുമ്പോഴാണ് എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നത്. പിന്നെ കുറച്ചായില്ലേ, നിര്‍ത്തണ്ടേ ഇതൊന്ന്. രാസലഹരിയൊക്കെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. അതുപയോഗിച്ചതു കൊണ്ടാണ് മക്കളേ ഇത് ഭയങ്കര സാധനമാണ് എന്ന് എനിക്ക് പറയാന്‍ പറ്റുന്നത്’. വേടന്‍ പറഞ്ഞു.