നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെന്നോ ജമാഅത്തെ ഇസ്ലാമിയെന്നോ എ സ് ഡി പിഐ എന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും വോട്ട് വേണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖിന്റെ പ്രസംഗം വിവാദമാകുന്നു. മനുഷ്യന്റെ പിന്തുണയാണ് വേണ്ടതെന്നും സിദ്ദിഖ് പറയുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശം. പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
‘നിലമ്പൂരിന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കണമെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ എല്ലാ മനുഷ്യന്റേയും സമര്‍പ്പണമാണ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാ അത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ല. എല്ലാ മനുഷ്യരുടെയും പിന്തുണയാണ് ആഗ്രഹിക്കുന്നത്’, ടി എം സിദ്ദിഖ് പറഞ്ഞു. പ്രസംഗം എതിര്‍കക്ഷികള്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. ടി എം സിദ്ദീഖിന്റെ പ്രസംഗത്തെക്കുറിച്ച് സിപിഎം നേതാക്കള്‍ മറുപടി പറഞ്ഞില്ല. സിദ്ദീഖിനെ ഇക്കാര്യത്തില്‍ തള്ളിപ്പറയേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം.