900 കണ്ടി റിസോര്‍ട്ടില്‍ ഷെഡ് തകര്‍ന്ന് യുവതിക്ക് ദാരുണന്ത്യം; വയനാട്ടിലെ റിസോര്‍ട്ടുകള്‍ സുരക്ഷിതമോ?

കല്‍പറ്റ: മേപ്പാടി-ചൂരല്‍മല റൂട്ടിലെ 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് യുവതി മരിച്ചു. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ഷെഡ്ഡാണ് തകര്‍ന്ന് വീണത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നീഷ്മ (24)യാണ് മരിച്ചത്. ഇവര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്നാണ് ലഭ്യമാകുന്ന വിവരം.

മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. ഇന്നലെ എത്തിയ 16 അംഗ വിനോദസഞ്ചാരികളുടെ സംഘത്തിലെ ഒരാളാണ് മരിച്ചത്. ഒരു ഷെഡില്‍ രണ്ട് ടെന്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ഷെഡ് തകര്‍ന്ന് വീണപ്പോള്‍ പെണ്‍കുട്ടി അതിനടിയ്‌ലാവുകയായിരുന്നു. മൃതദേഹം അരപ്പറ്റയിലുള്ള മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍.

© 2025 Live Kerala News. All Rights Reserved.