‘കേണല്‍ സോഫിയ ഖുറേശി ഭീകരുടെ സഹോദരി’ : വിവാദ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രിക്കെതിരെ നടപടിക്ക് സാധ്യത

ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേശിക്കെതിരായ ‘ഭീകരരുടെ സഹോദരി’ പരാമര്‍ശത്തില്‍ മധ്യപ്രദേശ് മന്ത്രിക്കെതിരെ ബിജെപി നടപടിക്കൊരുങ്ങുന്നു. വിജയ് ഷാക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് പാര്‍ട്ടി തീരുമാനം. വിശദീകരണത്തിന് ശേഷം തുടര്‍ നടപടി സ്വീകരിക്കും. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ വിട്ട് മോദി പാഠം പഠിപ്പിച്ചുവെന്നായിരുന്നു വിവാദ പ്രസംഗം. അതേസമയം ബിജെപിയുടെ തിരംഗ യാത്ര ഇന്ന് ബിഹാറിലെത്തുന്നതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തെത്തി. സൈന്യത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ നടപടികളില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ ക്രെഡിറ്റിനായുള്ള രാഷ്ട്രീയത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.