കോഴിക്കോട്: വടകരയില്‍ ട്രാവലറും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരപരിക്കേറ്റു. വടകര ദേശീയപാതയില്‍ മൂരാട് പാലത്തിനു സമീപമാണ് കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ ന്യൂ മാഹി സ്വദേശിനി റോജ, പുന്നോല്‍ സ്വദേശിനി ജയവല്ലി, അഴിയൂര്‍ സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിന്‍ ലാല്‍ എന്നിവരാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.