കനത്ത കാറ്റിലും മഴയിലും കെട്ടിടം തകര്‍ന്നുവീണ് നാല് മരണം; കെട്ടിടവശിഷ്ടങ്ങള്‍ക്കിടിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

ന്യൂഡല്‍ഹി: മുസ്തഫാബാദില്‍ കനത്ത കാറ്റിലും മഴയിവും കെട്ടിടം തകര്‍ന്നു വീണ് നാല് പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്), ഡല്‍ഹി പൊലീസിന്റെയും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം.

ഇന്ന്പുലര്‍ച്ചെ 2:50 ഓടെയാണ്‌കെട്ടിടം തകര്‍ന്നതായി വിവരം ലഭിച്ചതെന്ന് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ രാജേന്ദ്ര അത്വാള്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. അവശിഷ്ടള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

കെട്ടിടത്തില്‍ 20 ഓളം ആളുകള്‍ താമസിച്ചിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഇതുവരെ നാല്‌പേര്‍മരിച്ചു. എട്ട്‌പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിലും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച മധു വിഹാര്‍ പൊലീസ് സ്റ്റേഷന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മതില്‍ പൊടിക്കാറ്റില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുസ്തഫാബാദില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

© 2025 Live Kerala News. All Rights Reserved.