മേപ്പാടി : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സര്‍വതും കൈത്താങ്ങായി മുസ്‌ലിം ലീഗ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. മനുഷ്യസ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും യുദ്ധത്തെയൊക്കെ വെറുത്ത് ഭൂരിപക്ഷം രാജ്യങ്ങളും സ്‌നേഹവും സാഹോദര്യവും ചേര്‍ത്തുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കൈപ്പറ്റ വെള്ളിത്തോട് വീടുനിര്‍മാണത്തിനായി കണ്ടെത്തിയ സ്ഥലത്തെത്തി ബുധനാഴ്ച വൈകീട്ട് മൂന്നോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തിയിരുന്നു. തുടര്‍ന്ന്, ക്ഷേത്രഭാരവാഹികളുടെ ക്ഷണംസ്വീകരിച്ച് തൃക്കൈപ്പറ്റ സ്വയംഭൂ മഹാശിവക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യസ്വാമി പൊന്നാടയണിയിച്ച് സ്വീകരിച്ചു. ലീഗ് നേതാക്കള്‍ക്കും ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എക്കും ഒപ്പമായിരുന്നു ക്ഷേത്രസന്ദര്‍ശനം.
ദുരന്തബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ചേര്‍ന്നാണ് ഭവനസമുച്ചയം ഒരുങ്ങുന്നത്. വിലയ് ക്കെടുത്ത 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്കാണ് വീട്. ഒരു കുടുംബത്തിന് എട്ടുസെന്റില്‍ 1000 ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന വീട്ടില്‍ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും.
വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആര്‍ക്കിടെക്ട് ടോണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭവനപദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. മാതൃകയാക്കേണ്ടൊരു ഉത്തരവാദിത്വമാണ് മുസ്ലിംലീഗിന്റേതെന്ന് ഇതിലൂടെ വ്യക്തമാണ്.