പെണ്‍കുട്ടിക്കൊപ്പം കാണാതായ ആദിവാസി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍; വയനാട്ടിലെ കല്‍പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയിലാണ് മൃതദേഹം

കല്‍പറ്റ: പൊലീസ് കസ്റ്റഡിയിലിരിക്കെ ആദിവാസി യുവാവ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍(18) ആണ് മരിച്ചത്. കല്‍പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

അഞ്ച് ദിവസം മുമ്പ് പെണ്‍കുട്ടിയെയും യുവാവിനെയും കാണാതായിരുന്നു. അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഇരുവരെയും കോഴിക്കോട് നിന്നാണ് പൊലീസ് കണ്ടെത്തിയത്.

© 2025 Live Kerala News. All Rights Reserved.