തിരുവനന്തപുരം: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് വനംമന്ത്രി എ കെ ശശീന്ദ്രനെയും തോമസ് കെ തോമസിനെയും അയോഗ്യരാക്കാനൊരുങ്ങി എന്‍സിപി. ഇരുവര്‍ക്കും എന്‍സിപി അധ്യക്ഷന്‍ എന്‍ എ മുഹമദ് കുട്ടി കാരണംകാണിക്കല്‍ നോട്ടീസയച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ശശീന്ദ്രനെ പാര്‍ട്ടിയാണ് ജയിപ്പിച്ചത്. എന്നിട്ടും പാര്‍ട്ടിയെ അംഗീകരിക്കാതെ നടക്കുകയാണ്.
പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് ശശീന്ദ്രന് അയോഗ്യത കല്‍പ്പിക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു. എ കെ ശശീന്ദ്രന്റെ കൂടെചേര്‍ന്ന് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനാലാണ് തോമസ് കെ തോമസിനെ അയോഗ്യത കല്‍പ്പിക്കുന്നത്. അയോഗ്യത കല്‍പ്പിക്കാനുള്ള നിയമനടപടിയുമായി ഉടന്‍ മുന്നോട്ടുപോകുമെന്നും കത്തില്‍ പറയുന്നു.