എന്‍സിപി ജില്ലാ നേതൃയോഗം എപ്രില്‍ രണ്ടിന്

കോഴിക്കോട്: എന്‍സിപി കോഴിക്കോട് ് ജില്ലാ നേതൃയോഗം ഏപ്രില്‍ രണ്ടിന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് കൈരളി -ശ്രീ തിയറ്റര്‍ ഓഡിറ്റോറിയത്തില്‍ ചേരും, ജില്ലാ പ്രസിഡന്റ് സെലീന പയ്യോളിയുടെ അധ്യക്ഷതയില്‍ ചേരുന്ന നേതൃത്വ യോഗം സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ഷാജി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. ഷംസുദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ്, ജില്ലാ വൈസ് പ്രസിഡന്റ് നിധീഷ് മണപ്പുറത്ത്, ജില്ലാ ട്രഷറര്‍ അഹമ്മദ് എന്നിവര്‍ പങ്കെടുക്കും

© 2025 Live Kerala News. All Rights Reserved.