ഹോളി ആഘോഷത്തിന് കഞ്ചാവ് ചേര്‍ത്ത ബര്‍ഫിയും കുല്‍ഫിയും; കഞ്ചാവ് ബോളും ഐസ്‌ക്രീമും വേറെയും; ഒടുവില്‍ കടയുടമക്ക് സംഭവിച്ചത്

ഹൈദരാബാദ്: ഹോളി ആഘോഷത്തിന് ലഹരി കഞ്ചാവ് പലഹാരങ്ങളും ഐസ്‌ക്രീം വില്‍പ്പന നടത്തിയ കടയുടമ അറസ്റ്റില്‍. തെലങ്കാനയിലെ ഘോഷമഹലിലെ ധൂല്‍പേട്ടിലെ കടയുടമ സത്യ നാരായണ സിംഗാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും കഞ്ചാവ് കലര്‍ത്തിയ കുല്‍ഫിയും ബര്‍ഫിയും പിടിച്ചെടുത്തു. തെലങ്കാന പൊലീസിന്റെ പ്രത്യേക ദൗത്യ സേന നടത്തിയ പരിശോധനയിലായിരുന്നു സത്യ നാരായണയെ കസ്റ്റഡിയിലെടുത്തത്.

കഞ്ചാവ് കലര്‍ത്തിയ 100 കുല്‍ഫി, 72 ബര്‍ഫികള്‍, കഞ്ചാവ് ബോളുകള്‍, ഐസ്‌ക്രീമുകള്‍ എന്നിവ പിടിച്ചെടുത്തു. സത്യ നാരായണ സിംഗിന്റെ ഉടമസ്ഥതയിലുള്ള ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരി വില്‍പ്പന.നിരോധിത ലഹരി പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്ക് ഉള്‍പ്പടെ വിതരണം ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

© 2025 Live Kerala News. All Rights Reserved.