12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പിടിയില്‍; മുമ്പ് 14കാരനെ പീഡിപ്പിച്ചതായും വിവരം; കണ്ണൂരിലെ 23 കാരിക്കെതിരെ പോക്‌സോ കേസ്

കണ്ണൂര്‍: 12 വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് കേസില്‍ യുവതി അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിന്‍(23) ആണ് പൊലീസിന്റെ പിടിയിലായത്.
12വയസ്സുള്ള പെണ്‍കുട്ടിയെ പലതവണ യുവതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപിക ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഗതി അറിഞ്ഞത്.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി.
കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പ്രതി സ്‌നേഹ മെര്‍ലിന്‍ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉള്‍പ്പെടെ സമ്മാനങ്ങള്‍ നല്‍കിയതായും തെളിഞ്ഞു.

വിവരം പൊലീസിന് കൈമാറിയതിനെത്തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുത്തത്. സമാനമായ കേസില്‍ യുവതി മുമ്പും പ്രതിയായിരുന്നതായിട്ടാണ് സൂചന. 14 വയസ്സുള്ള ആണ്‍കുട്ടിയെ സ്‌നേഹ മെര്‍ലിന്‍ പീഡിപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രദേശവാസിയായ പൊതുപ്രവര്‍ത്തകനെ ഹെല്‍മറ്റുകൊണ്ടടിച്ച കേസില്‍ പ്രതിക്കെതിരെ മുമ്പ് പൊലീസ് കേസെടുത്തിരുന്നു.

© 2025 Live Kerala News. All Rights Reserved.