സ്വകാര്യ ബസ്സ് കുറുകെയിട്ട് ജീവനക്കാരുടെ ഗുണ്ടായിസം; ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു; സ്വകാര്യ ബസ്സുകാരുടെ ആക്രമണം പതിവെന്ന് നാട്ടുകാര്‍

മലപ്പുറം: തിരൂരില്‍ സ്വകാര്യബസ് ജീവനക്കാരന്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ്(49) ആണ് കുഴഞ്ഞുവീണ് മരിച്ചത്. തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ കണ്ടക്ടറാണ് മര്‍ദിച്ചത്. ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ബസ് കുറുകെയിട്ട് ഓട്ടോയില്‍ നിന്ന് ഡ്രൈവറെ പിടിച്ചിറിക്കിയ ശേഷമായിരുന്നു മര്‍ദനമെന്ന് നാട്ടുകാര്‍ പറയുന്നു.

പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ചികിത്സ തേടിയെത്തിയിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ താനൂരില്‍ ഭാര്യയെ ഓട്ടോറിക്ഷയില്‍ കയറ്റിയ ഡ്രൈവര്‍ക്കും മര്‍ദനമേറ്റിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം പതിവെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്. സ്വകാര്യ ബസ്സുകാരുടെ ഗുണ്ടായിസം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസിന്റെ മ നം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ ബസ്സ് ജീവനക്കാര്‍ നിരന്തരമായി ആക്രമണം തുടര്‍ന്നിട്ടും ശക്തമായ നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

© 2025 Live Kerala News. All Rights Reserved.