കാട്ടാന വീടിന് മുന്നിലെത്തി; ഭന്നോടിയ വയോധികന്‍ മരിച്ചു

കൊച്ചി: കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന്‍ (70) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ തിരിഞ്ഞു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഞ്ഞപ്പന്‍ കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ കുഞ്ഞപ്പനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.