ബാര്‍ കോഴ: മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് വസ്തുതാ റിപ്പോര്‍ട്ട്

 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എസ്.പി സുകേശന്‍ തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
പാലായില്‍ വെച്ച് 15 ലക്ഷം രൂപയും തിരുവനന്തപുരത്ത് വെച്ച് പത്ത് ലക്ഷവും കോഴ വാങ്ങിയതിന് തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വസ്തുതാ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് വിജിലന്‍സ് മേധാവി മറ്റൊരു റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നത്. മാണിക്കെതിരെ തെളിവില്ലെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നുണ പരിശോധനയില്‍ ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ് കുമാര്‍ ഉണ്ണിയുള്‍പ്പെടെയുള്ളവര്‍ നുണപരിശോധനക്ക് ഹാജരാകാതിരുന്നത് സംശയാസ്പദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.