ബാര്‍ കോഴ; ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; എന്‍ ശങ്കര്‍ റെഡ്ഡിക്കും എസ്.പി ആര്‍ സുകേശനും എതിരെ അന്വേഷണം;45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിര്‍ദേശം

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് .
വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡി, എസ്.പി ആര്‍ സുകേശന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.കേസ് ഡയറിയില്‍ തിരുത്തല്‍ വരുത്തി മുന്‍മന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിലാണ് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ബാര്‍ കോഴ കേസിലെ കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. ബാര്‍ക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മുന്‍ വിജിലന്‍സ് മേധാവി. ശങ്കര്‍ റെഡ്ഡിക്കും എസ്.പി സുകേശനുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ആദ്യ വാദം കേട്ട ശേഷമാണ് കോടതി ഡയറി പരിഗണിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഡയറിയില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും നടന്നിട്ടുളളതായി കോടതി കണ്ടെത്തിയത്. അന്വേഷണം തടസ്സപ്പെടാതിരിക്കാന്‍ കേസ് ഡയറി മടക്കി നല്‍കുമെങ്കിലും ഡയറിയുടെ 8,9 വാള്യങ്ങളുടെ പകര്‍പ്പ് കോടതിക്ക് തിരികെ നല്‍കണമെന്ന് കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

© 2025 Live Kerala News. All Rights Reserved.